എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി ഉടൻ തന്നെ മിനു എത്തി. ബീന ആൻ്റണിക്കെതിരെ ആരോപണങ്ങള്‍ ഉയർത്തിക്കൊണ്ടാണ് മിനു വന്നത്. ഇപ്പോള്‍ ഇതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ബീന ആൻറണി.ബീന ആന്റണിയുടെ വാക്കുകള്‍“എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം. അതിനുവേണ്ടി ഞാൻ നിയമനടപടികളിലേക്ക് കടക്കുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് ഒന്നര മാസക്കാലം മാത്രമാണ് ഞാൻ വിശ്രമിച്ചിട്ടുള്ളത്. അത്രയേറെ വർക്കുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇപ്പോഴും ദൈവാനുഗ്രഹം കൊണ്ട് എനിക്ക് വർക്കുകള്‍ ഉണ്ട്. ടൈഫോയിഡ് വന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയപ്പോഴും അവിടെ നിന്ന് എന്നെ നേരെ അടുത്ത വർക്കിന് കൊണ്ടുപോകുന്നത്. അത്രയ്ക്ക് തിരക്കുള്ള ആളായിരുന്നു ഞാൻ.പിന്നെന്തിനു മറ്റ് കുറുക്കുഴികളില്‍ ഞാനെൻറെ കുടുംബത്തെ നോക്കണം. എനിക്കൊരു ബുദ്ധിമുട്ടും ദൈവം വരുത്തിയിട്ടില്ല. അത്രയേറെ വർക്കുകളും ഫംഗ്ഷൻസും ഷോകളും ഒക്കെയായിട്ട് ഞാൻ അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്നു. മോശം അവസ്ഥകളിലൂടെ ജീവിക്കേണ്ട ഗതികേട് ദൈവം എനിക്ക് വരുത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ ഞാൻ അവരെ കുറ്റം പറയില്ല. കാരണം അത് അവരുടെ ഗതികേടാകാം, സാഹചര്യം ആകാം. അത് അവരുടെ വിഷയം”.മിനു മുനീർ പറഞ്ഞത് :’ചിറി കോടിപോയിട്ടും പഠിച്ചില്ല..ഇങ്ങനെ വിരലില്‍ എണ്ണാവുന്ന സ്ത്രീകളാണ് നടന്മാർക്ക് വളം വച്ചു കൊടുത്തത്. ചക്കിക്കൊത്ത ചങ്കരനായ ഭർത്താവും ആരെ കെട്ടിപ്പിച്ചാലും നോ പ്രോബ്ലം നമ്മുക്ക് ക്യാഷ് കിട്ടിയാല്‍ മതി. പേർസണല്‍ കാര്യം പ്രൈവറ്റ് ആയി മൈന്റൈൻ ചെയ്യണം. മലയാളികളെ ഊളകളാക്കുന്ന കാപട്യം. ഇതൊന്നും പൊതുവെ ഞാൻ മൈൻഡ് ചെയ്യാറില്ല പക്ഷേ അവളുടെ കെട്ടിയോൻ എനിക്കെതിരെ ഒരു വീഡിയോ ഇട്ടു.ഇതൊക്കെ പറയാൻ ഇവന് എന്ത് യോഗ്യത??? അവന്റെ ഭാര്യ പത്തരമാറ്റ് തങ്കം എന്ന് ഇത് കാണുമ്ബോള്‍ അറിയാം. സ്വന്തം കണ്ണില്‍ തടി കിടക്കുമ്ബോള്‍ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു so called ഭർത്താവ്.ചേട്ടൻ ആരെയോ പേടിക്കുന്നു ഈ കുമ്ബസാരം മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ അല്ലേ നാളെ ഇവന്റെ പേര് ആരേലും പറഞ്ഞാല്‍ ആരും വിശ്വസിക്കരുത് എന്ന് മുൻ‌കൂർ ജാമ്യം. ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച്‌ എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കില്‍ വീഡിയോ ഇടാം’

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.