കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമില്‍ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസില്‍ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അവിടെ വന്നവരെക്കുറിച്ചും അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സിനിമ താരങ്ങളെയും ചോദ്യം ചെയ്യും. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ലഹരിയുടെ രാസ പരിശോധന ഫലം ഉടൻ ലഭിക്കും. ഓം പ്രകാശിന്‍റെ റൂമില്‍ എത്തിയ ആളുകളെ ചോദ്യം ചെയ്ത് വരുകയാണ്. നടൻ ശ്രീനാഥ് ബാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതില്‍ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി ജെ പരിപാടിക്കിടെ മൊബൈലുകള്‍ മോഷണം പോയ സംഭവത്തില്‍ പ്രത്യേക സംഘം ഇതര സംസ്ഥാനങ്ങളില്‍ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ സുചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രാസലഹരിയുടെ അംശം കണ്ടെത്തിയത്. ഇന്നലെയാണ് മുറിയില്‍ ഫോറൻസിക് പരിശോധന നടത്തിയത്. മുറിയിലെ മേശയില്‍ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് രാസലഹരിയുടെ അംശം കണ്ടെത്തിയത്. അതേസമയം, ഓം പ്രകാശിന് ജാമ്യം നല്‍കിയതിനെതിരെ പൊലീസ് കോടതിയെ സമീപിക്കും. രാസലഹരിയുടെ കെമിക്കല്‍ അനാലിസിസ് ലാബ് റിപ്പോർട്ട് കിട്ടിയാല്‍ ഉടൻ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.