തെക്കൻ കശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി

ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.

Advertisements

നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറില്‍ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

Hot Topics

Related Articles