നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല’ ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു. ‘ഗുരുവായൂരമ്ബല നടയില്‍’ സിനിമയില്‍ സൂപ്പർ ഹിറ്റ് തമിഴ് ഗാനം അഴകിയ ലൈലയുടെ അകമ്ബടിയോടെയാണ് നിഖിലയുടെ എൻട്രി.ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെൻഡ് ആയി മാറിയിരുന്നു. നിഖിലയെ കുറിച്ച്‌ സംസാരിക്കവെയാണ് ശശികുമാർ രംഭയ്ക്ക് ലഭിക്കാത്ത പ്രശസ്തിയാണ് അഴകിയ ലൈലയിലൂടെ നിഖിലയ്ക്ക് ലഭിച്ചത് എന്ന് പറഞ്ഞിരിക്കുന്നത്. ‘അത്രയും വെയിലില്‍ നാല് ദിവസം ഡാൻസ് ചെയ്ത രംഭയെ കാര്യമായി ശ്രദ്ധിച്ചില്ല.”എന്നാല്‍ നിഖിലയ്ക്ക് നോക്കുന്ന ഒറ്റ എക്‌സ്പ്രഷൻ വെച്ച്‌ ആ പാട്ടിലൂടെ ശ്രദ്ധ കിട്ടി. റീലുകളില്‍ എല്ലാമുണ്ട്. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്’ എന്നാണ് ശശികുമാർ പറയുന്നത്. ശശികുമാറിനൊപ്പം വെട്രിവേല്‍, കിടാരി എന്നീ സിനിമകളില്‍ നിഖില അഭിനയിച്ചിട്ടുണ്ട്. 2009ല്‍ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഖിലയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വെട്രിവേല്‍.

Advertisements

Hot Topics

Related Articles