ക്ലാസ് മുറിയിൽ കിടന്ന് അധ്യാപിക; ശരീരത്തിൽ കയറി നിന്ന് മസാജ് ചെയ്ത് വിദ്യാർത്ഥികൾ; വിവാദമായ ക്ലാസ് മുറി മസാജിൽ അന്വേഷണം

ജയ്പൂർ: വിദ്യാർഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. രാജസ്ഥാനിലെ ജയ്പുർ കർത്താർപുരയിലെ ഒരു സർക്കാർ സ്‌കൂളിൽനിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Advertisements

അധ്യാപിക തറയിൽ കിടക്കുന്നതും തുടർന്ന് വിദ്യാർഥികൾ അധ്യാപികയുടെ കാലിൽ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കർത്താർപുര ഗവ. പ്രൈമറി സ്‌കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂൾ പ്രിൻസിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം. ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാൽ വിദ്യാർഥികളോട് മസാജ് ചെയ്തുനൽകാൻ അഭ്യർഥിച്ചതാകാമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വസ്തുത കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles