കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് : കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകർന്ന ഓട്ടോയില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവർ മുഹമ്മദിനെയാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച്‌ വാഹന ഭാഗം മുറിച്ച്‌ മാറ്റി സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇന്ന് രാവിലെ ചെങ്ങോട്ടുകാവില്‍ വെച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Advertisements

ഓട്ടോ ഓടിച്ച ഡ്രൈവർ മുഹമ്മദ് ഇടിയുടെ ആഘാതത്തില്‍ തകർന്ന ഓട്ടോയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതോടെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച്‌ വാഹനഭാഗം വേർപെടുത്തി സുരക്ഷിതമായി മുഹമ്മദിനെ പുറത്തെത്തിക്കുകയായിരുന്നു. മുഹമ്മദിനും കാർ യാത്രക്കാർക്കും നിസ്സാര പരിക്ക് മാത്രമേയുള്ളൂ.

Hot Topics

Related Articles