കോഴിക്കോട് : തൂണേരി ഷിബിൻ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവില്‍ വിദേശത്തുള്ള പ്രതികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പൊലീസ്. ഒക്ടോബർ 15 നകം പ്രതികളെ വിചാരണക്കോടതിയില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിർദേശം. ഹൈക്കോടതി ഉത്തരവില്‍ തുടർ നടപടി സ്വീകരിക്കുകയാണ് നാദാപുരം പൊലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴുപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നിലവില്‍ കുറ്റക്കാർ വിദേശത്താണ്. മടക്കിയെത്തിക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതികളുടെ പാസ്പോർട്ട് വിവരങ്ങള്‍ വിവിധ വിമാനത്താവളങ്ങള്‍ക്ക് കൈമാറി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെങ്കില്‍ പ്രതികള്‍ക്ക് ഹാജരായേ മതിയാകൂ എന്നതാണ് അവസ്ഥ.