അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടരുത്, സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കഴിവില്ലായ്മയുടെ പേരില്‍ വിശ്വാസികളെ നിയന്ത്രിക്കാൻ സർക്കാരിന് യാതൊരു അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ശബരിമലയില്‍ ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. തിരുപ്പതിയിലും വൈഷ്‌ണോദേവി ക്ഷേത്രത്തിലും പോലും ഭക്തർക്ക് നിയന്ത്രണമില്ല. അവിടെയൊന്നുമില്ലാത്ത പ്രശ്നങ്ങളാണ് സർക്കാർ ശബരിമലയില്‍ സൃഷ്ടിക്കുന്നത്. ഭക്തർക്ക് ദർശനത്തിനാവശ്യമായ സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിലെ അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളില്‍ ഇടപെട്ട് ശബരിമല തീർത്ഥടനത്തെ തകർക്കാൻ ശ്രമിക്കരുതെന്നും ബിജെപി നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ശബരിമല അവലോകനയോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരക്ക് കൂടുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണ് സ്പോട്ട് ബുക്കിംഗ് വേണ്ടെന്ന് തീരുമാനിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരില്‍ അധികവും സ്പോട്ട് ബുക്കിംഗിലൂടെയാണ് ദർശനം നടത്തുന്നത്. പലരും വിർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാതെയുമാണ് വരുന്നത്. അതിനാല്‍ തന്നെ സർക്കാർ തീരുമാനത്തിനെതിരെ ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.