കൽപ്പറ്റ: ഉരുള്‍പൊട്ടലിലെ കേന്ദ്രസർക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസത്തോട് അടുക്കുകയാണ്. സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയില്‍ നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. എന്നാല്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ കുറ്റപ്പെടുത്തി.
രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ നൂറുകണക്കിന് കുടുംബമാണ് മുണ്ടക്കയിലും ചൂരല്‍മലയിലുമായി ദുരിതത്തിലായത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് എങ്ങും എത്താതിരിക്കുമ്പോള് തന്നെ കേന്ദ്രത്തിന്റെ സഹായത്തിനായും കാത്തിരിക്കുകയാണ് ദുരിതബാധിതർ. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുള്‍പൊട്ടല്‍ ബാധിത മേഖലകള്‍ നേരിട്ട് സന്ദർശിച്ചപ്പോള്‍ വലിയ പ്രതീക്ഷയില്‍ ആയിരുന്നു കേരളം. എന്നാല്‍ ആഴ്ചകള്‍ ഇത്ര പിന്നിട്ടിട്ടും സഹായ പ്രഖ്യാനം ഉണ്ടായില്ല. എപ്പോള്‍ സഹായം പ്രഖ്യാപിക്കുമെന്നതില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മേപ്പാടിയില്‍ ഇന്ന് പ്രതിഷേധം മാർച്ചും ധരണയും നടന്നു. വൻ വ്യവസായികളുടെ കോടികളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന സർക്കാർ ദുരിതബാധിതരുടെ വായ്പകളും എഴുതിത്തള്ളണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മേധ പട്ക്കർ ആവശ്യപ്പെട്ടു. പാർട്ടിയും വോട്ടുബാങ്ക് നോക്കിയല്ല സഹായം ചെയ്യേണ്ടതെന്നും മേധ പട്കർ കുറ്റപ്പെടുത്തി. സഹായം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച സത്യമംഗലം സമർപ്പിക്കാനാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.