എന്നുടെ അഴകും സ്‌റ്റൈലുമൊന്നും പൊയ് പോകലേ…! മെറിറ്റിൽ തന്നെ വന്നവനാടാ; അടിച്ചു കസറി സഞ്ജു സാംസൺ; ഒറ്റ ഓവറിൽ അടിച്ചു പരത്തിയെടുത്തത് അഞ്ചു സിക്‌സറുകൾ; ട്വന്റി 20യിലെ ആദ്യ സെഞ്ച്വറിയടിച്ച് സഞ്ജു

ഹൈദരാബാദ്: വിമർശനങ്ങൾക്കെല്ലാം ബാറ്റുകൊണ്ട് മിന്നൽ മറുപടി നൽകി സഞ്ജു സാംസൺ..! തന്നെ തഴഞ്ഞവരെയും തള്ളിപ്പറഞ്ഞവരെയും കൊണ്ട് ഒരൊറ്റ മത്സരം കൊണ്ട് കയ്യടിപ്പിച്ച് സഞ്ജു സാംസൺ. ഒരു വശത്ത് ക്യാപ്റ്റൻ സൂര്യ നിറഞ്ഞു നിന്ന് പിൻതുണ നൽകിയപ്പോൾ മിന്നൽ വേഗത്തിൽ ട്വന്റ് 20 യിലെ ആദ്യ സെഞ്ച്വറി നേടി സഞ്ജു. 40 പന്തിലാണ് സഞ്ജു സെഞ്ച്വറി തികച്ചത്. സമ്മർദങ്ങളെല്ലാം അടിച്ചകറ്റി സഞ്ജു സെഞ്ച്വറി തികച്ച ശേഷം നടത്തിയ ആഘോഷത്തിലുണ്ടായിരുന്നു എല്ലാം. സെഞ്ച്വറി തികച്ച ശേഷം ഡഗ് ഔട്ടിനെ നോക്കി നാക്ക് നീട്ടി, മസിൽ ഉരുട്ടിക്കാട്ടി സഞ്ജു ആഘോഷിച്ചു.

Advertisements

ട്വന്റി 20 യിൽ അടക്കം ഇന്ത്യൻ ടീമിൽ നിറഞ്ഞു കളിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും, സമ്മർദങ്ങൾ തലയ്ക്കു മുകളിൽ വന്ന് നിറഞ്ഞിട്ടും കിട്ടിയ അവസരങ്ങൾ ഉപയോഗിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടും തളരാതെ പോരാടി നിന്നാണ് സഞ്ജു ഈ സെഞ്ച്വറി കുറിച്ചിരിക്കുന്നത്. തകർപ്പൻ അടികളിലൂടെ ഇന്ന് ആദ്യം മുതൽ സഞ്ജു സാംസൺ കളം നിറഞ്ഞു. ഒരു വശത്ത് കൂട്ടുകാരൻ അഭിഷേകിനെ നഷ്ടമായിട്ടും സഞ്ജു തകർത്തടിക്കുകയായിരുന്നു. സെഞ്ച്വറിയ്ക്കു തൊട്ടു മുൻപ് റിഷാദ് ഹൊസൈന്റെ ഒരു ഓവറിൽ അടിച്ചെടുത്തത് 30 റണ്ണാണ്. അഞ്ചു സിക്‌സറുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഹൈദരാബാദിന്റെ ആകാശത്ത് പറന്നു. സ്പിന്നർമാരെ നേരിട്ടാൻ ധൈര്യമില്ലെന്ന വിമർശനത്തിനുള്ള ചുട്ട മറുപടിയായിരുന്നു സഞ്ജു നൽകിയത്. നാലു റണ്ണുമായി അഭിഷേക് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ ക്യാപ്റ്റൻ സൂര്യ (പുറത്താകാതെ 65 ) സഞ്ജുവിന് മികച്ച പിൻതുണ നൽകി കൂടെ നിൽക്കുന്നുണ്ട്. 12.4 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 188 റൺ എടുത്തിട്ടുണ്ട്.

Hot Topics

Related Articles