തീയറ്ററിൽ ചിത്രം പരാജയമാകാൻ കാരണം തുടർച്ചയായ തോൽവി; ബോക്‌സോഫീസിൽ വീണ ചിത്രത്തെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച് ഒടിടി

മുംബൈ: ഈ വർഷം ഖേൽ ഖേൽ മേം, സർഫിറ എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി ഇറങ്ങിയത്. എന്നാൽ ബോക്‌സോഫീസിൽ കാര്യമായ ചലനം ഉണ്ടാക്കാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.

Advertisements

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൻറെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിൻറെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരുന്നത്. 100 കോടി ബജറ്റിൽ എടുത്ത ചിത്രം ആഗോളതലത്തിൽ വെറും 30.02 കോടി രൂപ മാത്രമാണ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിലെ അക്ഷയ് കുമാറിൻറെ പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. എന്നാൽ റീമേക്ക് ചിത്രം എന്നതും, അക്ഷയ് കുമാറിൻറെ ചിത്രങ്ങളുടെ തുടർച്ചയായ തോൽവിയും എല്ലാം സർഫിറയെ ബാധിച്ചുവെന്നാണ് വിവരം. ഈ പരാജയത്തിന് പിന്നാലെ ചിലപ്പോൾ ചിത്രം പരാജയപ്പെടുമ്‌ബോൾ ചിലർ മെസേജ് അയക്കും ഞാൻ മരിച്ച് കഴിഞ്ഞ് അയക്കുന്ന ആദരാഞ്ജലി സന്ദേശം പോലെയാണ് അവ തോന്നുക എന്ന് പോലും അക്ഷയ് കുമാർ പ്രതികരിച്ചിരുന്നു.

അതിനിടെയാണ് മാസങ്ങൾക്ക് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയത്. ഒക്ടോബർ 11ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ചിത്രം എത്തിയതോടെ വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Hot Topics

Related Articles