കൊച്ചി: യേശുദാസിന്റെ മകൻ എന്നതിനപ്പുറം സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ വിജയ് യേശുദാസിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ഗാനങ്ങൾ വിജയ് യേശുദാസിന് ലഭിച്ചു. എന്നാൽ കരിയറിലുടനീളം അച്ഛനുമായി വിജയ് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിജയ് യേശുദാസിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 2007 ലായിരുന്നു ഗായകന്റെ വിവാഹം.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിജയും ദർശനയും വിവാഹിതരായത്. രണ്ട് മക്കളും ദമ്ബതികൾക്ക് പിറന്നു. അടുത്തിടെ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. ഇതേക്കുറിച്ച് കൂടുതൽ സംസാരിച്ച് തന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ താൽപര്യമില്ലെന്ന് ഗായകൻ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്. ഞങ്ങൾ ഒരു വിയർഡ് സിറ്റുവേഷനിലാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്‌ബോൽ നല്ല സാഹചര്യമാണ്. പക്ഷെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന്റേതായ സമയം വേണം. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈം ലൈറ്റിൽ നിൽക്കുമ്‌ബോൾ ഇത്തരം കാര്യങ്ങൾ മൂടി വെക്കുക ബുദ്ധിമുട്ടാണ്. ഇനിയും അവരെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മകൾക്ക് വളരെ പക്വതയുണ്ട്. അവൾ മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
മകൾക്ക് ഇപ്പോൾ പതിനഞ്ച് വയസാണ്. മകന് ഒമ്ബത് വയസും. അവൻ ചെറിയ രീതിയിൽ ചോദിക്കുന്നുണ്ട്. ഈ സാഹചര്യം അവന് മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ആൺകുട്ടിയെന്ന നിലയിൽ നമ്മുടെ പ്രവൃത്തിക്ക് വില കൊടുക്കേണ്ടി വരുമെന്ന് മകൻ മനസിലാക്കേണ്ടതുണ്ട്. പക്ഷെ എന്റെ ഭാഗത്ത് പറ്റിയ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുകയും എളുപ്പമല്ല.
നമ്മളാണ് തെറ്റുകാർ, നമ്മളാണ് കുറ്റക്കാർ എന്ന് പറഞ്ഞ് കൊണ്ട് നടക്കേണ്ട എന്ന് പറയുന്നവരുണ്ടാവും. പക്ഷെ ആ ഉത്തരവാദിത്വം എടുത്തില്ലെങ്കിൽ ഇതിലൊരു അർത്ഥവുമില്ലെന്നും വിജയ് യേശുദാസ് പറയുന്നു. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്‌നമാകുന്നതെന്നും വിജയ് യേശുദാസ് പറയുന്നു. ജീവിതത്തിൽ തനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ലെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.
2000 ൽ മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി അവസരങ്ങൾ ഇദ്ദേഹത്തെ തേടി വന്നു. കോലക്കുഴൽ വിളി കേട്ടോ, അകലെയോ നീ, മഴകൊണ്ട് മാത്രം, പൂമൂത്തോളെ എന്നീ ഗാനങ്ങൾക്കായി നാല് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്. സംഗീത ലോകത്തെ അച്ഛന്റെ ഖ്യാതി കാത്ത് സൂക്ഷിക്കുന്നതിനപ്പുറം തന്റെ ജീവിതം ജീവിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് വിജയ് യേശുദാസ് പറയുന്നത്. ഭാവിയിൽ മക്കളെ തന്റെ പാത പിന്തുടരാൻ നിർബന്ധിക്കില്ലെന്നും വിജയ് യേശുദാസ് വ്യക്തമാക്കിയിട്ടുണ്ട്.