ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്‌. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്.

Advertisements

ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖില്‍ കുഴിയില്‍ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.

Hot Topics

Related Articles