എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളേജില്‍ എംഎസ്‌എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

Advertisements

അരിയില്‍ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പരാതിയില്‍ എംഎസ്‌എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്‌എഫ് പ്രവർത്തകരും തമ്മില്‍ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles