ബംഗളൂരു: യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. ഡ്രൈവിംഗിനിടെ സിഗററ്റ് വലിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് പകർത്തിയത്. നിപ്പാനി യൂണിറ്റിലെ കെഎ 23, എഫ് 1045 നമ്പർ കെഎസ്‌ആർടിസി ബസ് ഗംഗാവതിയില്‍ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്നു. പുകവലിച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്.
ബസില്‍ പുകവലി നിരോധിച്ചിട്ടും ഡ്രൈവർ പുകവലിച്ചതില്‍ യാത്രക്കാർ രോഷം പ്രകടിപ്പിക്കുന്നുമുണ്ട്. ബീഡി വലിച്ചുകൊണ്ട് ബസ് ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നും, യാത്രക്കാരുടെ ജീവൻ വച്ചായിരുന്നു ഈ പ്രവൃത്തിയെന്നുമാണ് വിമർശനം.