ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനില്‍ എത്തുന്നത്. ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര.
Advertisements
ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നല്കുന്ന വിരുന്നില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.