ശരിക്കും എന്താണ് ഇവിടെ സംഭവിക്കുന്നത്? നാലാമാഴ്‍ചയിലും നാല് കോടി വാരി എആര്‍എം; കളക്ഷൻ ഞെട്ടിക്കുന്നത്

ടൊവിനോ തോമസ് ആദ്യമായി 100 കോടി ക്ലബിലെത്തിയിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലുടെയാണ് നടൻ ടൊവിനോ തോമസ് 100 കോടി ക്ലബിലെത്തിയത്. അജയന്റെ രണ്ടാം മോഷന്റെ പുതിയ കളക്ഷൻ റിപ്പോര്‍ട്ടും നിര്‍മാതാക്കള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. നാലാമാഴ്‍ചയിലും നാല് കോടി ടൊവിനോ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.

Advertisements

അജയന്റെ രണ്ടാം മോഷണം 32 കോടി വിദേശത്തും നേടി എന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ റിലീസിന് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി  നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമതും ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതുണ്ട്. 

പക്ഷേ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരുന്നതും

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും, തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Hot Topics

Related Articles