30 സെക്കൻഡ് റീലിന് ചിലവായത് രണ്ട് ലക്ഷം രൂപ ! സഞ്ചരിച്ചത് 14 ജില്ലകളിൽ : കാർത്തിക് സൂര്യയുടെ റീൽ ഷെയർ ചെയ്ത് മുഹമ്മദ് റിയാസും മഞ്ജു വാര്യരും

കൊച്ചി : കൊവിഡ് സമയത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുട്യൂബർ പിറന്നത്. എന്നാല്‍ അതിനെല്ലാം വളര കാലം മുമ്ബ് തന്നെ യുട്യൂബ് ചാനലും ചലഞ്ചും വ്ലോഗിങും എല്ലാമായി മലയാളികളുടെ മനസല്‍ കയറി കൂടിയ സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറാണ് കാർത്തിക് സൂര്യ. തിരുവനന്തപുരം സ്വദേശിയായ കാർത്തിക്ക് ഇന്ന് യുട്യൂബില്‍ മാത്രമല്ല എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ്. കൂടാതെ അവതാരകനായി മിനിസ്ക്രീനിലും കാർത്തിക് സജീവമാണ്.മുപ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്തവും രസകരവുമായ ഉള്ളടക്കങ്ങള്‍ എത്തിക്കുക എന്നതില്‍ കാർത്തിക് ഒരിക്കലും വീഴ്ച വരുത്താൻ തയ്യാറാകാറില്ല. അതിനായി എന്ത് റിസ്ക്കെടുക്കാനും കാർത്തിക്ക് തയ്യാറുമാണ്. ഇൻസ്റ്റഗ്രാം റീല്‍സ് ഇന്ന് കേരളത്തില്‍ വലിയ രീതിയില്‍ പ്രചാരമുള്ള ഒന്നാണ്.സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച സൈബർ പ്ലാറ്റ്ഫോമുകളില്‍ ഒന്നായാണ് ഇൻസ്റ്റാഗ്രാം കണക്കാക്കപ്പെടുന്നത്. റീല്‍സ് എന്നത് വിനോദത്തിന്റെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അതിപ്രസരത്തിനിടയില്‍ വ്യത്യസ്തമായ റീല്‍‌സ് ചെയ്ത് ആളുകളുടെ ശ്രദ്ധനേടി കയ്യടി വാങ്ങുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. കാർത്തിക്കും റീല്‍സുമായി സജീവമാണ്. അത്തരത്തില്‍ കുറച്ച്‌ ദിവസം മുമ്ബ് കാർത്തിക്ക് സൂര്യ പങ്കിട്ട അറുപത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു റീല്‍ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു.എന്തിന് ഏറെ പറയുന്നു കേരളത്തിന്റെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സിനിമാ താരം മഞ്ജു വാര്യർ അടക്കമുള്ളവരും കാർത്തിക്കിന്റെ ഈ വൈറല്‍ റീല്‍ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിരുന്നു. അത്രത്തോളം പ്രാധാന്യം കൊടുത്ത് സ്റ്റോറിയാക്കാൻ മാത്രം എന്താണ് ആ റിലീലുള്ളതെന്ന് ചോദിച്ചാല്‍… കേരളം എന്താണ് എന്നത് കാർത്തിക്കിന്റെ പുതിയ റീലില്‍ സംയോജിപ്പിച്ച്‌ മനോഹരമായി കാണിച്ചിട്ടുണ്ട്.ഇപ്പോഴിതാ ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ ചിത്രീകരിച്ച അറുപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി എത്ര രൂപ തനിക്ക് ചിലവായെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ കാർത്തിക് സൂര്യ പുതിയ വീഡിയോയിലൂടെ. വെറൈറ്റി കണ്ടന്റിന് വേണ്ടി ചെയ്ത റീലാണെങ്കിലും കേരള ടൂറിസത്തിന് അതൊരു മുതല്‍ക്കൂട്ടായെന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് വീഡിയോ ആരംഭിച്ചത്.തന്നെ കാണാനുള്ള ആഗ്രഹം മന്ത്രി മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊരു സമയം കണ്ടെത്താൻ കഴിയാത്തതിനാല്‍ നേരിട്ട് പോയി അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും കാർത്തിക് പുതിയ വീഡിയോയില്‍ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപയാണ് വൈറലായ റീല്‍ ചെയ്യാനായി കാർത്തിക്കിന് ചിലവായത്.അതില്‍ കാറിനുള്ള പെട്രോള്‍, വസ്ത്രം, ഭക്ഷണം, വീഡിയോ എഡിറ്റേഴ്സിന്റെ ശമ്ബളം എന്നിവയെല്ലാം ഉള്‍പ്പെടും. റീലിനുവേണ്ടി 2500 കിലോമീറ്ററോളമാണ് കാർത്തിക് സൂര്യയും സംഘവും സഞ്ചരിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാർത്തിക്കിന്റെ ഡ്രോണ്‍ ഉള്‍പ്പടെയുള്ള ചില ഗാഡജന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വ്യത്യസ്തമായ ആശയം എടുത്ത് മനോഹരമായി ചെയ്ത കാർത്തിക്കിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍മീഡിയയില്‍.

Advertisements

Hot Topics

Related Articles