കൂരോപ്പട : ആശാ വർക്കർമാരെ അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റിനെതിരെ കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) നേതൃത്വത്തിൽ പ്രതിഷേധിച്ചു.
പ്രതിമാസം 21000 രൂപ അനുവദിക്കുക . കോവിഡ് പ്രതിരോധത്തിലെ മുൻനിര പ്രവർത്തകരായ ആശമാർക്ക് സുരക്ഷയും ഇൻഷുറൻസും ഉറപ്പാക്കുക , ആരോഗ്യ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക
വാക്സിൻ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുങ്ങാക്കുഴി ഫാമിലി ഹെൽത്ത് സെൻററിന് മുന്നിൽ നടന്ന സമരം സിപിഐ എം ലോക്കൽ കമ്മറ്റിയംഗം . പി.ടി നിധീഷ് മോൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ബിജി അദ്ധ്യക്ഷയായി. സെക്രട്ടറി ബീനാ സദാനന്ദൻ സംസാരിച്ചു.