ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിൻഗാമിയായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജഡ്ജിയെ നിർദ്ദേശിച്ചിരിക്കുന്നത്. മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ പ്രകാരം ശുപാർശ അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കും. സർക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. 2025 മെയ് 13-ന് അദ്ദേഹം വിരമിക്കുമെങ്കിലും 6 മാസം ചീഫ് ജസ്റ്റിസ് പദവി വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 നവംബർ 9 നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഈ വർഷം നവംബർ 10-ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്നതോടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അടുത്തതായി വരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന, ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കാൻ യോഗ്യനാകും. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞദിവസം രാവിലെ കത്തിന്റെ പകർപ്പ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കൈമാറിയതായാണ് വിവരം.