കോട്ടയം പാറമ്പുഴയിൽ സമരത്തിനിടെ കെ.റെയിൽ കുറ്റി പിഴുതെറിഞ്ഞ കേസിലെ എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ഏറ്റുമാനൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് പൊതുമുതൽ നശിപ്പിക്കൽ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Advertisements
സ്വകാര്യ ഭൂമിയിലാണ് കുറ്റി സ്ഥാപിച്ചത്, ഭൂമിയേറ്റടുക്കൽ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല എന്നീ വാദങ്ങൾ കോടതി അംഗീകരിച്ചു
യുഡിഫ് , ബിജെപി നേതാക്കളും കൗൺസിലമാരും ഉൾപ്പെടെയുളളവരെയാണ് കോടതി വെറുതെ വിട്ടത്. 2022 മാർച്ച് 26 നാണ് സംഭവം.