ബംഗളൂരു: രഞ്ജി ട്രോഫിയിൽ വിജയത്തുടർച്ച ലക്ഷ്യമാക്കി കേരളം വെള്ളിയാഴ്ച രണ്ടാം അങ്കത്തിന് ഇറങ്ങും. ബാംഗ്ലൂർ അലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമിൽ സഞ്ജു വി സാംസണും ഉൾപ്പെട്ടിട്ടുണ്ട്.
രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവർക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസിൽ തമ്ബി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീം- സച്ചിൻ ബേബി( ക്യാപ്റ്റൻ), സഞ്ജു വി സാംസൺ( ബാറ്റർ), രോഹൻ കുന്നുമ്മൽ( ബാറ്റർ), കൃഷ്ണ പ്രസാദ്(ബാറ്റർ), ബാബ അപരാജിത് (ഓൾ റൗണ്ടർ), അക്ഷയ് ചന്ദ്രൻ ( ഓൾ റൗണ്ടർ), മൊഹമ്മദ് അസറുദ്ദീൻ( വിക്കറ്റ് കീപ്പർ, ബാറ്റർ), സൽമാൻ നിസാർ( ബാറ്റർ), വത്സൽ ഗോവിന്ദ് ശർമ( ബാറ്റർ), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പർ, ബാറ്റർ), ബേസിൽ എൻ.പി(ബൗളർ), ജലജ് സക്സേന( ഓൾ റൗണ്ടർ), ആദിത്യ സർവാതെ( ഓൾ റൗണ്ടർ), ബേസിൽ തമ്ബി( ബൗളർ), നിഥീഷ് എം.ഡി( ബൗളർ), ആസിഫ് കെ.എം( ബൗളർ), ഫായിസ് ഫനൂസ് (ബൗളർ).
ഇന്ത്യൻ മുൻ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകൻ. മായങ്ക് അഗർവാളാണ് കർണാടകയുടെ ക്യാപ്റ്റൻ. മനീഷ് പാണ്ഡെ,ദേവ്ദത്ത് പടിക്കൽ, ശ്രേയസ് ഗോപൽ തുടങ്ങിയവരാണ് കർണാടകയുടെ പ്രമുഖ താരങ്ങൾ.