ഒറ്റ രാത്രികൊണ്ട് കോടീശ്വരനായ ക്രിക്കറ്റ് താരം; ഗുജറാത്തിലെ രാജാവായ ഈ താരം സച്ചിനെയും ധോണിയെയും കടത്തി വെട്ടി

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് എന്നാൽ അത് കോടികളുടെ കളിക്കളം കൂടിയാണ്. പ്രാദേശിക താരങ്ങൾ മുതൽ ദേശീയ ടീമിലെ അംഗങ്ങൾ വരെ ഇന്ത്യയിൽ ക്രിക്കറ്റ് കളിയിൽ നിന്ന് കോടികളുടെ വരുമാനമുണ്ടാക്കുന്നുണ്ട്. ഐപിഎല്ലിൽ നിന്നും ദേശീയ ടീമിന് വേണ്ടി കളിക്കുമ്‌ബോൾ ലഭിക്കുന്ന വരുമാനത്തിന് പുറമേ പരസ്യ വരുമാനവും താരങ്ങളുടെ കീശ വീർപ്പിക്കാറുണ്ട്. ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ് വിരാട് കൊഹ്ലി, എംഎസ് ധോണി, സച്ചിൻ ടെൻഡുൽക്കർ, രോഹിത് ശർമ്മ തുടങ്ങിയവർ.

Advertisements

എന്നാൽ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം മേൽപ്പറഞ്ഞ താരങ്ങളിലാരുമല്ല. ഇവരെക്കാളും വലിയ ബ്രാൻഡ് ആരാണ് ഇന്ത്യൻ ക്രിക്കറ്റിൽ എന്നാണ് സ്വാഭാവികമായും മനസ്സിലേക്ക് ആദ്യം ഉയരുന്ന ചോദ്യം. നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മുൻ ഇന്ത്യൻ താരവും പകുതി മലയാളിയുമായ അജയ് ജഡേജയാണ്. അതും ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾക്ക് ശേഷമാണ് ജഡേജയെ തേടി ഈ അപൂർവ നേട്ടം എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞയാഴ്ചയാണ് അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗർ എന്നറിയപ്പെട്ടിരുന്ന ജാംനഗർ. ജാംനഗറിലെ നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് ”ജാം സാഹിബ്’ ആയി ജഡേജയെ പ്രഖ്യാപിച്ചത്. രാജാവായി പ്രഖ്യാപിച്ചതോടെ ജഡേജയുടെ ആസ്തിയും കുത്തനെ ഉയർന്നു. 1450 കോടി രൂപയാണ് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ വരുമാനം. ഇക്കാര്യത്തിൽ അദ്ദേഹം പിന്നിലാക്കിയതാകട്ടെ സാക്ഷാൽ വിരാട് കൊഹ്ലിയേയും. 1000 കോടിയാണ് കൊഹ്ലിയുടെ ആകെ ആസ്തി.

ജഡേജയുടെ അമ്മ ആലപ്പുഴ മുഹമ്മ സ്വദേശിയായിരുന്നു. കഴിഞ്ഞ വർഷമാണ് ഗ്യാൻബ അന്തരിച്ചത്. ക്രിക്കറ്റ് കമന്റേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു നിലവിൽ ജഡേജ. ഐപിഎല്ലിൽ വിവിധ ടീമുകളുടെ മെന്ററായും ഏകദിന ലോകകപ്പിന് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് കൺസൽട്ടന്റായും ജഡേജ പ്രവർത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles