കൊല്ലത്ത് എംഡിഎംഎ വേട്ട; യുവതിയടക്കം അഞ്ച് പേർ പിടിയിൽ

കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കിഴവൂർ, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിൻ(32), കണ്ണൂർ , ചെമ്പിലോട് സ്വദേശി ആരതി(30) കിളികൊല്ലൂർ, പ്രഗതി നഗർ ബിലാല്‍(35), കല്ലുവാതുക്കല്‍, പാമ്പുറം, സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

Advertisements

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Hot Topics

Related Articles