കോഴിക്കോട് പൂട്ടിക്കിടന്ന വീടിനുള്ളിൽ ചാക്കുകെട്ടുകൾ; പരിശോധനയിൽ കണ്ടെത്തിയത് 14 കിലോയോളം വരുന്ന ചന്ദനം

കോഴിക്കോട്: കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ ചെറു തടി കഷ്ണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

Advertisements

വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയില്‍ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനംവകുപ്പ് പിടികൂടിയത്.

Hot Topics

Related Articles