കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്‌ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം കയ്യടി നേടാറുണ്ട്. ശ്രദ്ധേയമായ വേഷങ്ങളാണ് അനാർക്കലിയെ തേടി വന്നിട്ടുള്ളത്. മന്ദാകി, ഗഗനചാരി തുടങ്ങിയവയാണ് അനാർക്കലി യുടേതായി അടുത്ത പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്.തന്റെ പ്രണയങ്ങളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ അനാര്‍ക്കലി സംസാരിക്കാറുണ്ട്. മുമ്ബൊരിക്കല്‍ മുടി മുറിച്ചതിനെ തുടര്‍ന്നുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് അനാര്‍ക്കലി പറഞ്ഞത് വൈറലായിരുന്നു.ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് അനാര്‍ക്കലി മരിക്കാര്‍.”ആ സമയത്തെ എന്റെ റിലേഷന്‍ഷിപ്പുകള്‍ അങ്ങനെയായിരുന്നു. ഞാന്‍ എന്റെ പാതയിലൂടെ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ലായിരുന്നു. റിലേഷന്‍ഷിപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല, ചെറിയൊരു അടുപ്പം. ഞാന്‍ മുടി ബോബ് കട്ട് ആക്കിയപ്പോള്‍ ആ പുള്ളിയ്ക്ക് ഇഷ്ടമായില്ല. ഞാനപ്പോള്‍ ഓക്കെ ശരി ബായ് എന്ന് പറഞ്ഞു. ഇന്നായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ല. മുടി വളരുമെടാ എന്നൊക്കെ പറഞ്ഞേനെ. ആ സമയത്ത് നീ പോയാല്‍ വെറൊരുത്തന്‍ എന്ന ചിന്തയായിരുന്നു” എന്നാണ് താരം പറയുന്നത്.ഞാനും ഉമ്മയും നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും ഉമ്മയോട് പറയും. ഇങ്ങനാണ് പെരുമാറുന്നത് എന്നൊക്കെ പറയും. ചിലപ്പോള്‍ അത് നമുക്ക് ശരിയാകില്ലെന്ന് ഉമ്മ പറയും. ഞാനും ഉമ്മയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. എല്ലാ റിലേഷന്‍ഷിപ്പിലും ആളെ ഉമ്മയ്ക്ക് ഓക്കെയാണെന്ന് ഞാന്‍ ഉറപ്പു വരുത്താറുണ്ടെന്നും അനാര്‍ക്കലി പറയുന്നുണ്ട്. നേരത്തെ തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന് അനാര്‍ക്കലി പങ്കെടുത്തത് ചര്‍ച്ചയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണവും താരം പങ്കുവെക്കുന്നുണ്ട്.”ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ടു പേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്.ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്‌റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷെ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്‌റ്റോറിയും പോസ്റ്റ് ചെയ്തത്” എന്നാണ് താരം പറയുന്നത്.