സിനിമാ നിര്‍മാതാവ് ചമഞ്ഞ് പീഡനം; ശേഷം സ്വകാര്യ വീഡിയോകള്‍ കാണിച്ച്‌ പണംതട്ടല്‍; യുവാവ് പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി യുവതികളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം വാഴൂർ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇയാ‌ള്‍ വിസ തട്ടിപ്പുകളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

Advertisements

കോട്ടയം വാഴൂർ സ്വദേശിയാണ് അറസ്റ്റിലായ കൃഷ്ണരാജ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിർമ്മാതാവെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍. ഇതിലൂടെ യുവതികളുമായി ബന്ധം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ രീതി. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തല്‍ ആരംഭിക്കും. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ചാണ് ഭീഷണി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭീഷണിയും പീഡനവും സഹിക്ക വയ്യാതെ ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 5 ലക്ഷം രൂപയും 8 പവൻ സ്വർണവും പ്രതി ഇതിനോടകം കൈക്കലാക്കിയെന്ന് യുവതി പറയുന്നു. കണ്ണൂരുള്ള മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചു വരുന്നതിനിടയാണ് പ്രതി ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലാവുന്നത്.

ആഴ്ച തോറും ഫോണും സിമ്മും ഇയാള്‍ മാറ്റി വരുന്നതായും പോലീസ് കണ്ടെത്തി. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ആണ് നിർണായകമായതെന്ന് പൊലീസ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

Hot Topics

Related Articles