ഓസ്കർ മത്സരപ്പട്ടിക : മരയ്ക്കാറും ജയ്ഭീമും പുറത്ത് ; പട്ടിക പുറത്ത് വിട്ടത് നോമിനേഷൻസ് ഷോയിൽ

ചെന്നൈ: മോഹൻലാൽ അഭിനയിച്ച് മരയ്ക്കാർ: അറബിക്കടലിന്റെ സിംഹവും സൂര്യ അഭിനയിച്ച് ജയ് ഭീമും ഓസ്‌കാർ അക്കാദമി പുരസ്‌കാര പട്ടികയിൽ നിന്ന് പുറത്ത്. ഇന്നലെ നടന്ന നോമിനേഷൻസ് ഷോയിലാണ് പട്ടികയിൽ ഇടം പിടിച്ച സിനിമകളുടെയും താരങ്ങളുടെയും പട്ടിക പുറത്ത് വിട്ടത്. ട്രാസീ എല്ലിസ് റോസ്, ലെസ്ലി ജോർദാൻ എന്നിവരായിരുന്നു നോമിനേഷൻസ് ഷോയുടെ അവതാരകർ.

Advertisements

94-ാം ഓസ്‌കാർ അവാർഡ് ദാന ചടങ്ങള മാർച്ച് 27ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ചടങ്ങ് എ.ബി.സി. ചാനൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ജയ്ഭീമും മരയ്ക്കാറും ഉൾപ്പെടെ 276 സിനിമകളാണ്പരിഗണനയ്ക്കുണ്ടായിരുന്നത്. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്, ഡ്രൈവ് മൈ കാർ, ഡൂൺ, കിങ് റിച്ചാഡ്, ലികോറൈസ് പിസ, നൈറ്റ്‌മേർ ആലി, ദ് പവർ ഓഫ് ദ് ഡോഗ്, വെസ്റ്റ് സൈഡ് സ്‌റ്റോറി എന്നിവയാണ് ചുരുക്ക പട്ടികയിൽ ഇടം പിടിച്ചത്.

Hot Topics

Related Articles