തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉള്‍പ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യല്‍ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ. 50,000 രൂപ വാങ്ങുന്നതിനിടയില്‍ തൃശൂർ വിജിലൻസ് ഡിവെഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.
Advertisements
പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ അഞ്ചര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. തുടർന്ന് സിജോ വിജിലൻസില്‍ പരാതിപ്പെടുകയായിരുന്നു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസില്‍ എത്തി പണം നല്‍കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.