കറുപ്പ് വസ്ത്രത്തിൽ സ്വാസിക; അശ്ലീല കമന്റുമായി ആരാധൻ; ചുട്ട മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്ത കഥാപാത്രങ്ങൾ സ്വാസിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി എപ്പോഴും തന്റെ വിശേഷങ്ങൾ അത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ സ്വാസിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് അതിൽ നടി ധരിച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണി പകർത്തിയ ചിത്രത്തിന്റെ സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത് വിന്നി ഫ്രാൻസിസാണ്. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. പിന്നാലെ നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരാധകരുടെ ചില കമന്റിന് നടി മറുപടിയും നൽകിയിട്ടുണ്ട്. ഇതിനിടെ അശ്ലീല കമന്റിട്ട ഒരാൾക്ക് നല്ല കിടിലൻ മറുപടിയും നടി കൊടുത്തു. ‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ എന്നായിരുന്നു ആ കമന്റ്. ‘പിന്നാലെ ‘അത്രയും മതി’ എന്ന മറുപടിയും നടി നൽകി. കിടിലൻ മറുപടിയെന്ന് ഉൾപ്പെടെ പറഞ്ഞ് നിരവധി പേർ സ്വാസികയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

‘ലബ്ബർ പന്ത്’ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ പുറത്തിറങ്ങിയ പുതിയ സിനിമ. ചിത്രത്തിൽ യശോദയെന്ന ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. വളരെ നല്ല പ്രശംസയാണ് ചിത്രം സ്വന്തമാക്കിയത്.

Hot Topics

Related Articles