തലയോലപ്പറമ്പ് : കെ.എസ്.ആർ.ട്ടി.സി റിട്ട. ജില്ലാ സൂപ്രണ്ടും തലയോലപ്പറമ്പ് മാത്താനം ദേവസ്വം മുൻ പ്രസിഡൻ്റും മായിരുന്ന കുഞ്ചുക്കാട്ട് കെ.എസ്. മണി (75) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 21 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി മണി റിട്ട. സീനിയർ ഫാർമിസിറ്റസ് മാങ്ങാനം മന്ദിരം ആശുപത്രി കോട്ടയം ( കോട്ടയം മന്ദിരം തടത്തിൽ കുടുംബാഗം ) മക്കൾ: നിഷമണി (യു.എസ്.എ ) , ഷാനി മണി (യൂ. കെ. ) , സൂര്യ മണി (കാനഡ )മരുമക്കൾ: സന്തോഷ് കോട്ടയം ( യു . എസ്. എ ) , അഭിലാഷ് തിരുവനന്തപുരം ( യൂ. കെ. ) , ബിജു ചങ്ങാനശ്ശേരി ( കാനഡ )പരേതൻ വ്യാപരി വ്യവസായി മുൻ കോട്ടയം ജില്ലാ സെക്രട്ടി , ശ്രീനാരയണ സാംസ്കാരിക സമിതി മുൻ ജില്ലാ സെക്രട്ടറി, തലയോലപ്പറമ്പ് തിരുപുരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, ചുമട്ടുതൊഴിലാളി ജില്ലാ ക്ഷേമനിധി അംഗം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അമ്മ മലയാളം സാഹിത്യ കൂട്ടായ്മ പ്രോഗ്രാം കൺവീനാർ , ഡോ. പി. പൽപ്പു സ്മാരക കുടുംബ യൂണിറ്റ് രക്ഷാധികാരി , കോരിക്കൽ നാല് മണി ക്കൂട്ടം കൂട്ടായ്മ വൈസ് പ്രസിഡൻ്റ്, വടയാർ മിടപ്പുറം കുടുംബ യോഗ ട്രസ്റ്റ് രക്ഷാധികാരി, സി.പി. എം. വഴിയമ്പലം ബ്രാഞ്ച് കമ്മറ്റി അംഗം തുടങ്ങിയ വയുടെ നേതൃത്വ നിര ഭാരവാഹിയായിരുന്നു.കെ.എസ്. മണിയുടെ നിര്യാണ ത്തിൽ മന്ത്രി വി.എൻ. വാസവൻ, എസ്.എൻ. ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ , കണ്ണൂർ സർവ്വകലശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. ചന്ദ്രമോഹൻ, സാംസ്കാരിക പ്രവർത്തകൻ അനീസ് ബഷീർ, മുൻ മന്ത്രി മുല്ലക്കര രത്ന കരൻ, വ്യാപരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു എന്നിവർ അനുശോചിച്ച് .