ലൂക്കായുടെ അസിസ്റ്റ്; ഗോളടിച്ച് എംബാപ്പയും വിനീഷ്യസും; റയലിന് വിജയം

മാഡ്രിഡ്: രാജ്യാന്തര സൗഹൃദ മത്സരത്തിന് ശേഷം ആദ്യ വിജയം നേടി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന ലാ ലിഗ മൽസരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് റയൽ പരാജയപ്പെടുത്തിയത്.റയലിന് വേണ്ടി എംബാപ്പെയും വിനീഷ്യസും ഗോൾ നേടിയപ്പോൾ വിഗോയുടെ ആശ്വാസ ഗോൾ പിറന്നത് വില്ലിയറ്റ് സ്വീഡ്‌ബെർഗിലൂടെ ആയിരുന്നു. അടുത്ത ലാലിഗ മൽസരം എൽ ക്ലാസിക്കോ ആയിരിക്കെ ഈ വിജയം റയലിന് ഏറെ ആശ്വാസം പകരുന്നു.എന്നാൽ പിച്ചിൽ അത്രക്ക് മേധാവിത്വം പുലർത്താൻ അൻസലോട്ടിക്ക് കഴിഞ്ഞില്ല.എന്നാൽ 63 ആം മിനുട്ടിൽ ലൂക്കാ വന്നതോടെ റയലിന് അല്പം ഗ്രിപ് ലഭിക്കാൻ തുടങ്ങി.മോഡ്രിച്ച് നല്കിയ പാസിൽ നിന്നുമാണ് റയൽ വിജയ ഗോൾ നേടിയത്.വിനീഷ്യസിന്റെ ബൂട്ട് ആണ് വിജയ ഗോൾ നേടിയത്.മാഡ്രിഡിന്റെ ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന ഫെറങ്ക് പുഷ്‌കാസിന്റെ റെക്കോർഡ് മോഡ്രിച്ച് ഇന്നലെ തകർത്തു.താരത്തിനു ഇപ്പോൾ നാല്പത് വയസ്സ് നടത്തിപ്പിൽ ആണ്.

Advertisements

Hot Topics

Related Articles