റീല്‍ ചെയ്യുന്നതിനിടെ നാലാം നിലയില്‍ നിന്ന് കാല്‍ വഴുതി വീണു; 20 കാരന് ദാരുണാന്ത്യം

ആഗ്ര: റീല്‍ ചെയ്യുന്നതിനിടെ യുവാവ് നാലാം നിലയില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു. ആഗ്രയില്‍ സറാഫ ബസാർ ഏരിയയിലാണ് സംഭവം. 20 കാരനായ ആസിഫാണ് സ്ലോ മോഷൻ വീഡിയോ ചെയ്യുന്നതിനിടെ കാല്‍ വഴുതി വീണത്. റീല്‍ ചെയ്യുന്നതിനിടെ സുരക്ഷയ്‌ക്കായി സ്ഥാപിച്ച സേഫ്റ്റി റെയിലിംഗ് തുറന്നതിനാല്‍ താഴെ വീഴുകയായിരുന്നു.

Advertisements

യുവാവിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തിനടുത്തേയ്‌ക്ക് ആസിഫ് ചെല്ലാൻ ശ്രമിക്കുന്നതും, തെന്നി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സുഹൃത്ത് യുവാവിനെ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതും, യുവാവ് അല്പ സമയം ഗ്രില്ലില്‍ തൂങ്ങി കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles