ഒളവണ്ണയിൽ ഡ്രൈനേജില്‍ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാഹ വീട്ടിൽ പോയി മടങ്ങും വഴി

കോഴിക്കോട്: ഒളവണ്ണ മാത്തറയില്‍ ഡ്രൈനേജില്‍ വീണ് യുവാവിനെ നിലയില്‍ ഒരാളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടില്‍ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജില്‍ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം.

Advertisements

ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ ഡ്രൈനേജില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles