തടിച്ചിയായാൽ ഉപേക്ഷിക്കുമെന്നു ഭീഷണി; ഭാര്യ എന്നും ഇത് പോലെ തന്നെ ഇരിക്കണമെന്നു സൂപ്പർ താരം; ഭർത്താവിന്റെ വാശി അംഗീകരിച്ച് അമല

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു നടി അമല. മലയാളികൾക്കും അത്രത്തോളം പ്രിയപ്പെട്ടവളായിരുന്ന നടി തെലുങ്കിലെ സൂപ്പർതാരം നാഗർജുനയെ വിവാഹം കഴിച്ചു. ഇരുവരും മുപ്പത് വർഷത്തോളമായിട്ട് സന്തോഷത്തോടെ ജീവിക്കുകയാണ്. ഇതിനിടെ മക്കളെ സംബന്ധിച്ചും അല്ലാതെയുമായ ചില വിവാദങ്ങളാണ് ഓരോ ദിവസവും പുറത്ത് വരാറുള്ളത്.

Advertisements

ദമ്പതിമാരെന്ന നിലയിൽ നാഗർജുനയും അമലയും പെർഫെക്ടാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ വിവാഹത്തിന് മുൻപ് നടൻ ചില നിബന്ധനകൾ അമലയ്ക്ക് നൽകിയിരുന്നെന്നും വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും നടി ഇന്നും അത് പാലിച്ച് പോരുകയാണെന്നുമാണ് കഥകൾ. താരദമ്ബതിമാരെ പറ്റി നടി കുട്ടി പത്മിനിയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അമല പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറി. 1986 ൽ ടി രാജേന്ദർ സംവിധാനം ചെയ്ത ‘മൈഥിലി എന്ന കാതലി’ എന്ന ചിത്രത്തിലൂടെയാണ് നായികയായി ആദ്യം അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി. ഇതിന് ശേഷം നിരവധി സിനിമകളിൽ നായികയാവുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു.

മലയാളത്തിൽ സുരേഷ് ഗോപിയ്ക്കും തമിഴിൽ രജനികാന്ത്, കമൽഹാസൻ, പ്രഭു, മോഹൻ തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് 80കളിലെ സ്വപ്ന സുന്ദരിയായി മാറിയ അമല തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിൽ നാഗാർജുനയായിരുന്നു നായകൻ. ഈ സിനിമയിലൂടെ അമലയും നാഗർജുനയും സുഹൃത്തുക്കളായി. അമല നാഗയുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറി.

തുടർന്നുള്ള ചിത്രങ്ങളിലും നാഗാർജുനയ്‌ക്കൊപ്പം അമല അഭിനയിച്ചു, അവരുടെ സൗഹൃദം വളർന്നു. ഈ കാലയളവിലാണ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നാഗാർജുന ആദ്യ ഭാര്യ ലക്ഷ്മിയുമായി വിവാഹമോചിതനാവുന്നത്. ഈ വേർപിരിയൽ അമലയും നാഗാർജുനയും തമ്മിൽ അടുപ്പമുണ്ടാക്കി. ലക്ഷ്മിയുമായി വേർപിരിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അമലയുമായി പ്രണയത്തിലാവുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന അമല ഭർത്താവിന്റെ നിർമ്മാണ കമ്ബനികളുടെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷൂട്ടിംഗ് സ്പോട്ടുകളുടെയും നടത്തിപ്പുകൾ മാത്രമായിരുന്നു നോക്കിയിരുന്നത്. വിവാഹത്തിന് മുമ്ബ് നാഗാർജുന അമലയ്ക്ക് മുന്നിൽ ഒരു നിബന്ധന വെച്ചിരുന്നെന്നും അതിന് ശേഷമാണ് ഇവർ വിവാഹം കഴിച്ചതെന്നുമാണ് അമലയെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി കുട്ടി പത്മിനി പറഞ്ഞത്.

‘നാഗാർജുനയ്ക്ക് സ്ത്രീകൾ മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം. തന്റെ ഭാര്യ അങ്ങനെയാവണമെന്നാണ് നടൻ ആഗ്രഹിച്ചത്. തടി കൂട്ടുകയില്ലെന്നും ഇപ്പോഴുള്ളതു പോലെ ശരീരം നിലനിർത്തണമെന്നുമാണ് അദ്ദേഹം വിവാഹത്തിന് മുൻപ് അമലയോട് പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളുടെ ബന്ധം വിവാഹമോചനത്തിൽ പോലും അവസാനിച്ചേക്കാം എന്നും നടൻ പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ഭയപ്പെട്ട അമല ഇപ്പോഴും ആ വാക്ക് തുടരുകയാണ്. വിവാഹം കഴിഞ്ഞ് 30 വർഷത്തോളമായിട്ടും ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമല തന്റെ ഭാരം നിലനിർത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
നാഗർജുന-അമല ദമ്ബതിമാർക്ക് അഖിൽ എന്നൊരു മകനുമുണ്ട്. അതുപോലെ നാഗാർജുനയുടെ ആദ്യ ഭാര്യയിലുള്ള മകൻ നാഗ ചൈതന്യയെ അമല സ്വന്തം മകനെ പോലെ കാണുന്നുമുണ്ട്. നാഗാർജുനയുടെ രണ്ട് മക്കളും ഇപ്പോൾ തെലുങ്കിലെ യുവ നടന്മാരായി വളർന്നു. തമിഴ് ആരാധകർക്കിടയിൽ ഏറ്റവും അറിയപ്പെടുന്നത് നാഗ ചൈതന്യയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.