36 വർഷത്തിന് ശേഷം ആദ്യം..! ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ച് ന്യൂസിലൻഡ്; നാണക്കേടിന്റെ ഒന്നാം ഇന്നിംങ്‌സിന് ശേഷം പൊരുതിത്തോറ്റ് ഇന്ത്യ

ബംഗളൂരു: 36 വർഷത്തെ പരാജയ ചരിത്രം ഇന്ത്യയിൽ തിരുത്തിയെഴുതി ന്യൂസിലൻഡ്. ഇന്ത്യയിൽ എത്തി നിരന്തരം ഏറ്റുവാങ്ങിയ ടെസ്റ്റ് മത്സര പരാജയ പരമ്പരയാണ് മൂന്ന് വ്യാഴവട്ടത്തിന് ശേഷം ന്യൂസിലൻഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇന്ത്യ നാലാം ഇന്നിംങ്‌സിൽ ന്യൂസിലൻഡിന് മുന്നിൽ വച്ച 107 എന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 27 ഓവറിൽ കിവീസ് മറികടന്നു. ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർ കിവീസിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും ചെറിയ സ്‌കോറിലേയ്ക്ക് കരുതിക്കളിക്കുകയായിരുന്നു ബാറ്റർമാർ. അവസാന ദിനം ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡിന് ആദ്യം ലാതത്തെ നഷ്ടമായി. റണ്ണെടുക്കും മുൻപ് ബുംറ ലാതത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നിലയുറപ്പിയ്ക്കാൻ ശ്രമിച്ച കോൺവോയെ (17) ബുംറ തന്നെ വീഴ്ത്തി. 35 ന് രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിൽ ഒന്നിച്ച വിൽ യങും (48), രചിൻ രവീന്ദ്രയും (39) ചേർന്ന് ന്യൂസിലൻഡിനെ വിജയത്തിൽ എത്തിച്ചു. സ്‌കോർ ഇന്ത്യ 46, 462. ന്യൂസിലൻഡ് – 402, 110/2.

Advertisements

Hot Topics

Related Articles