സൂര്യ ആരാധകർക്ക് സന്തോഷവാർത്ത ; കങ്കുവയുടെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചു : ചിത്രത്തിൽ സൂര്യ എത്തുന്നത് മൂന്ന് ലുക്കിൽ

ചെന്നൈ : സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സൂര്യയുടെ ലുക്ക് ആരാധകർക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ഓഡിയോ ലോഞ്ച് ഒക്ടോബർ മാസം 26 ആം തീയതി നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തമിഴ്നാട്ടിലെ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ആണ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങുകൾ നടക്കുക. നടൻ സൂര്യയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

Advertisements

ഒരു പീരീഡ് ആക്ഷൻ ത്രില്ലറായിട്ടാണ് കങ്കുവ ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 350 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.രണ്ട് ഭാഗങ്ങളായാണ് ‘കങ്കുവ’ ഒരുക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.

Hot Topics

Related Articles