അയ്യപ്പനും കോശി സിനിമയിലെ ആ ഭാഗം എന്റെ കഥയാണ്; തുറന്ന് പറഞ്ഞ് സിനിമാ താരം

കൊച്ചി: മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് അയ്യപ്പനും കോശിയും. സച്ചി രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഇത്. ആ സിനിമയിലെ കഥാപാത്രങ്ങളും പാട്ടും അട്ടപ്പാടിയുമെല്ലാം മലയാളികളുടെ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്ന ഒന്നാണ്. ദേശീയ-സംസ്ഥാന അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. അടുത്തിടെ നടൻ ഷാജു ശ്രീധർ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ വൈറലാണ്. സിനിമയിൽ ഷാജു ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂർ കുമ്മാട്ടി എന്ന ഭാഗം തന്റെ കഥയാണെന്നാണ് ഷാജുവിന്റെ വെളിപ്പെടുത്തൽ. സംവിധായകൻ തന്റെ അടുത്ത് വന്ന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് മുണ്ടൂർ മാടനെ എടുത്തോട്ടെയെന്ന് ചോദിച്ചെന്നും അങ്ങനെയാണ് സിനിമയിലേക്ക് ആ ഭാഗം വന്നതെന്നും ഷാജു ശ്രീധർ പറയുന്നു. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘അയ്യപ്പനും കോശിയും എന്ന സിനിമയിലെ മുണ്ടൂർ കുമ്മാട്ടി എന്ന് പറയുന്നത് എന്റെ ഒരു കഥയാണ്. ആ ചിത്രത്തിലെ മുണ്ടൂർ കുമ്മാട്ടി എന്ന കഥ മാത്രമാണ് എന്റേത്. എന്റെ നാടാണ് മുണ്ടൂർ. ഞാൻ അവിടുത്തുകാരനാണ്.

എന്റെ കയ്യിൽ ആ ഒരു കഥയുണ്ടായിരുന്നു. സച്ചി ഏട്ടൻ എന്റെ അടുത്ത് പറഞ്ഞു, ‘അയ്യപ്പനും കോശിയും എന്ന സിനിമയിൽ ആ ഭാഗം എടുത്തോട്ടെ എന്ന് ചോദിച്ചു. അതിൽ നിന്ന് ഞാൻ ഈ മുണ്ടൂർ എന്നത് മാത്രം എടുത്തോട്ടെയെന്നാണ്’ അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു. അങ്ങനെയാണ് അയ്യപ്പൻ നായർ മുണ്ടൂർ മാടൻ എന്ന വിഷയത്തിലേക്ക് വരുന്നത്. നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതെല്ലാം ഞങ്ങളുടെ കഥയിലെ ഒരു ഭാഗമാണ്,’ ഷാജു ശ്രീധർ പറയുന്നു.

Hot Topics

Related Articles