കന്നിക്കിരീടത്തിൽ ആര് മുത്തമിടും; വനിതാ ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും കിവീസും ഇന്ന് നേർക്കുനേർ; മത്സരം രാത്രി 07.30 മുതൽ

ദുബായ്: വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം. കന്നിക്കീരിടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും മൈതാനത്ത് ഇറങ്ങുക. രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല. ന്യൂസിലൻഡ് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്. 2009ലും 2010ലും റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞവർഷത്തെ റണ്ണറപ്പാണ്.

Advertisements

ഗ്രൂപ്പ് ഘട്ടത്തിൽ നാലുകളിൽ മൂന്നും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. കഴിഞ്ഞവർഷം സ്വന്തം നാട്ടിൽനടന്ന ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മായ്ക്കാനുള്ള സുവർണാവസരമാണിത്. ഇക്കുറി സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചത് ടീമിന്റെ ആവേശമുയർത്തും. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. ഈ ലോകകപ്പിലെ റൺനേട്ടത്തിൽ മുന്നിലുള്ള ക്യാപ്റ്റൻ ലൗറ വോൾവാർത്ത് (അഞ്ചുകളി, 190 റൺസ്), ടാസ്മിൻ ബ്രിറ്റ്സ് (അഞ്ചു കളി, 170 റൺസ്), പത്തുവിക്കറ്റ് നേടിയ നോൺകുലുലേക്കോ മലാബ തുടങ്ങിയവരാണ് ടീമിന്റെ കുതിപ്പിന് നേതൃത്വം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസീസ് ആറുതവണ ലോകകപ്പ് നേടിയിട്ടുണ്ട്. സെമിയിൽ എട്ട് റൺസിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ എത്തിയത്. ക്യാപ്റ്റൻ സോഫി ഡിവൈൻ, ഓപ്പണർ സൂസി ബേറ്റ്സ് തുടങ്ങിയ സീനിയർ താരങ്ങൾക്ക് കപ്പോടെ യാത്രയയപ്പ് നൽകാനുള്ള ശ്രമത്തിലാണ് ന്യൂസീലൻഡ്.

Hot Topics

Related Articles