ഒരു വഹയ്ക്ക് കൊള്ളാത്ത ക്യാപ്റ്റൻ..! 36 വർഷത്തിന് ശേഷം നാട്ടിൽ ന്യൂസിലൻഡിനെതിരായ തോൽവി; രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയ്ക്ക് എതിരെ ആരാധകർ

ബെംഗളുരു: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ കളിയിൽ 8 വിക്കറ്റിന് തോറ്റതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ കലിപ്പുമായി ആരാധകർ. 36 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലൻഡ് ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയിൽ വെച്ച് ആതിഥേയരെ തോൽപ്പിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് സമ്ബൂർണ പരാജയമായ മത്സരമാണ് ഇതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

Advertisements

ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായതും രണ്ടാം ഇന്നിങ്സ് അവസാന ഘട്ടത്തിൽ തകർന്നടിഞ്ഞതും ഇന്ത്യൻ തോൽവിക്ക് കാരണമായി. മാത്രമല്ല, ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ അശ്വിനെ പന്തെറിയാൻ എത്തിച്ചത് വൈകിയതും രോഹിത്തിന്റെ വീഴ്ചയായാണ് ആരാധകർ പറയുന്നത്. ആദ്യ കളിയിൽ വെറും രണ്ട് റൺസിനും രണ്ടാം മത്സരത്തിൽ 52 റൺസിനും രോഹിത് പുറത്തായി. ടെസ്റ്റിൽ ദീർഘ ഇന്നിങ്സ് കളിക്കാൻ കഴിയാത്ത രോഹിത്തിനെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കരുതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം എടുത്ത ഓരോ തീരുമാനവും ടീമിന് തിരിച്ചടിയായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെടുത്ത തീരുമാനം വമ്ബൻ മണ്ടത്തരമായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ചൂഷണം ചെയ്യാൻ അനുയോജ്യമായ പിച്ചിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു. ഇതോടെ ന്യസീസിലൻഡ് ബൗളർമാരുടെ മാരകമായ ബൗളിങ്ങിൽ ഇന്ത്യ തകർന്നടിയുകയും ചെയ്തു.

വിരാട് കോഹ്ലിയെ തന്റെ പതിവ് നമ്ബറിന് പകരം മൂന്നാം നമ്ബറിൽ അയച്ചതോടെ രോഹിതിന്റെ ക്യാപ്റ്റൻസി വീണ്ടും പരാജയമായി. 2016 ന് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റിൽ കോഹ്ലി മൂന്നാം നമ്ബറിൽ കളിച്ചത്. ഒമ്ബത് പന്തിൽ റണ്ണെടുക്കാതെ പുറത്താവുകയും ചെയ്തു. കോഹ്ലിയെ കൂടാതെ കെ.എൽ.രാഹുൽ, സർഫറാസ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും റൺസെടുക്കാതെയാണ് പുറത്തായത്.

സന്ദർശകർ ആദ്യ ഇന്നിങ്സിൽ 233/7 എന്ന നിലയിൽ സമ്മർദ്ദത്തിലായപ്പോൾ ബുംറയെയും സിറാജിനെയും പന്തേൽപ്പിക്കാത്തത് അവരെ സുരക്ഷിതമാക്കി. ഇതോടെ ന്യൂസിലൻഡിന് ലീഡ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു. പുതിയ പന്ത് എടുക്കാനുള്ള അവസരം പോലും രോഹിത് ശരിയായി വിനിയോഗിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ അശ്വിന്, ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സിൽ, 24 ഓവറിന് ശേഷമാണ് രോഹിത് പന്തേൽപ്പിച്ചത്.

രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും എതിരെ രചിൻ രവീന്ദ്ര തകർത്തടിച്ചപ്പോഴും രോഹിത്തിന്റെ നീക്കം ആരാധകരെ അമ്ബരപ്പിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ക്യാപ്റ്റന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസമാണിതെന്ന് കാർത്തിക് രോഹിത്തിനെ ഓർമിപ്പിച്ചു.

ഹിറ്റ്മാന്റെ ദയനീയ ക്യാപ്റ്റൻസി എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. രോഹിത്തിനെ പുറത്താക്കണമെന്നും താരം വിരമിക്കണമെന്നുമെല്ലാം ആരാധകർ ആവശ്യപ്പെട്ടു. 1988-ന് ശേഷം ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. അത് അവർ സാധിച്ചെടുത്തു. 2012-ന് ശേഷം ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്ബരയും തോറ്റിട്ടില്ല. ഇതേ ക്യാപ്റ്റനാണെങ്കിൽ ആ റെക്കോർഡും തകരുമെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ജസ്പ്രീത് ബുംറ എന്ന ബൗളറില്ലെങ്കിൽ രോഹിത്തിന്റെ ക്യാപ്റ്റൻസി വട്ടപ്പൂജ്യമാണെന്നും ആരാധകർ പരിഹസിച്ചു.

Hot Topics

Related Articles