പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയ സംഭവം; ഉരുളി തന്നത് ജീവനക്കാരനെന്ന് മോഷ്ടാവിന്റെ മൊഴി: മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേശ് ജായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോൾ ആരും തടഞ്ഞില്ലെന്നും ഗണേജ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു.

Advertisements

ആരെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ഉരുളി മടക്കി നൽകിയേനെയെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 13നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. 15നാണ് ക്ഷേത്രം ഭാരവാഹികൾ വിവരം പൊലീസിൽ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

പ്രതികൾ താമസിച്ചിരുന്ന ഹോട്ടലിൽ നൽകിയിരുന്ന പാസ്പോർട്ടിലെ വിവരങ്ങളിൽ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഹരിയാനയിൽ നിന്ന് പ്രതികൾ പിടിയിലായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്.

Hot Topics

Related Articles