കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ് 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബല്‍റാം എന്നിവരാണ് ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ശ്രീരാഗും ഫൈനലില്‍ എത്തി.രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്റ് നേടിയാണ് അരവിന്ദ് വിജയിയായത്. എല്‍ഇഡി സ്ക്രീനിലാണ് വിജയി തെരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തെരഞ്ഞെടുക്കപ്പെട്ടു. ഹരിഹരൻ, സുജാത അടക്കമുള്ള ഗായകരുടെയും അഭിനേതാക്കളുടെയും നീണ്ട നിര തന്നെ ഫിനാലെ വേദിയെ മാറ്റ് കൂട്ടാൻ എത്തിച്ചേര്‍ന്നിരുന്നു. ഹരിഹരന്റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി.മത്സരാര്‍ത്ഥിക്ക് ഇഷ്ടഗാനം പാടന്‍ പറ്റുന്ന ചോയിസ് റൗണ്ട്, രണ്ടുപേര്‍ ഒന്നിച്ച് പാടുന്ന വണ്‍ വേഴ്സസ് വണ്‍ റൗണ്ട് എന്നിങ്ങനെയായിരുന്നു ഫൈനലിലെ രണ്ട് റൗണ്ടുകള്‍. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ടീച്ചര്‍ അമ്മ എന്ന സീരിയലിന്റെയും, എങ്കില്‍ എന്നോട് പറ എന്ന ഗെയിം ഷോയുടെ ലോഞ്ചിംഗും ഗ്രാന്റ് ഫിനാലെയില്‍ നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒപ്പം സ്റ്റാര്‍ സിംഗര്‍ സീസണ് 10ന്റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. ഒന്നാം സമ്മാനമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന 50 ലക്ഷത്തിന് പുറമേ ഫൈനലില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ക്ക് 2 ലക്ഷം വച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സിജെ റോയി ഫൈനലില്‍ പ്രഖ്യാപിച്ചു.2024 ജൂലൈ 22ന് ആണ് ഒന്‍പതാം സീസണ് തുടക്കമായത്. പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണി ആയിരുന്നു സീസണ് ഉദ്ഘാടനം ചെയ്തത്. 16 പേരാണ് സ്റ്റാർ സിങ്ങർ സീസണ് 9ന്റെ വേദിയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്. വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ അഞ്ച് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുക ആയിരുന്നു.