പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തം; നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്ന് തെളിവുകള്‍

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തരത്തിലുള്ള മറ്റൊരു തെളിവ് കൂടിയാണിപ്പോള്‍ പുറത്തുവന്നത്. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍.

Advertisements

എൻഒസി അപേക്ഷയുടെ വിശദാംശങ്ങള്‍ ലഭിച്ചു. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാല്‍, എൻഒസി ഫയലില്‍ ടിവി പ്രശാന്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയില്‍ പ്രശാന്തൻ ടിവി എന്നാണ് പേരുള്ളത്. നേരത്തെ പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്‍റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ പരാതിയാണെന്നതിന് കൂടുതല്‍ തെളിവായി എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന വിവരം പുറത്തുവരുന്നത്.

Hot Topics

Related Articles