അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാക്കിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹില്‍ മാലിക് വിവാദത്തില്‍. മിനാഹില്‍ മാലിക്കിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദം. ഒരു യുവാവിനോടൊപ്പമുള്ള ഇന്റിമേറ്റ് വീഡിയോകളാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണവും ശക്തമായിരിക്കുകയാണ്.

Advertisements

അതേസമയം, വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നും വ്യക്തമാക്കി മിനാഹില്‍ മാലിക് രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ മോർഫ് ചെയ്തതാണെന്ന് മിനാഹില്‍ പറഞ്ഞു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആയിരുന്നു മിനാഹിലിന്റെ പ്രതികരണം. തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വ്യാജമാണ്. ഇതിനോടകം തന്നെ എഫ്‌ഐഎയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കുറ്റക്കാർ ഉടൻ തന്നെ പിടിയിലാകുമെന്നും മിനാഹില്‍ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് മിനാഹില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എഫ്‌ഐഎ സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൻ്റെ പ്രതിച്ഛായ തകർക്കാൻ രൂപകല്‍പ്പന ചെയ്ത ദുരുദ്ദേശ്യപരമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകളെന്ന് മിനാഹില്‍ പറഞ്ഞു. ഇതിലെ ദൃശ്യങ്ങള്‍ വ്യാജവും എഡിറ്റ് ചെയ്തതുമാണ്. വീ‍ഡിയോ പ്രചരിച്ചതിന് പിന്നാലെ ഉയർന്നുവന്ന വ്യാപകമായ പരിഹാസവും വിമർശനങ്ങളും തന്നെയും കുടുംബത്തെയും വിഷാദത്തിലേക്ക് നയിച്ചതായും മിനാഹില്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ ജനപ്രിയ ടിക് ടോക് വീഡിയോകള്‍ക്ക് പേരുകേട്ട സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് മിനാഹില്‍ മാലിക്.

Hot Topics

Related Articles