പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടിയാവുമെന്നതിനാല്‍ എന്തു വിലകൊടുത്തും ജയിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം.
ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനെയില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടടുത്തുവെന്നും നാളെ കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചായതിനാല്‍ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നാളെ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയാണുള്ളത്.