ഹൈദരാബാദ്: കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്. നിർമ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതമോചിതരായി. 1985 നിർമാതാവ് നിതിൻ കപൂറിനെ ജയസുധ വിവാഹം കഴിച്ചു. നടൻ ജിതേന്ദ്രയുടെ കസിനാണ് നിതിൻ കപൂർ. നിധിൻ കപൂറിനും ജയസുധയ്ക്കും രണ്ട് കുട്ടികളാണുള്ളത്. രണ്ടുപേരും ടോളിവുഡ് സിനിമയിൽ സജീവമാണ്.
Advertisements
2017ൽ നിതിൻ കപൂർ ജയസുധയേയും കുട്ടികളെയും തനിച്ചാക്കി ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ 64 കാരിയായ ജയസുധ മൂന്നാമതും വിവാഹിതയായെന്നു വിവരമാണ് പുറത്തുവരുന്നത്. വിദേശ ബിസിനസുകാരനാണ് ജയസുധയെ വിവാഹം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതിനോട് ജയസുധ ഇതുവരെയും പ്രതികരിച്ചിട്ടില്ല.