റവന്യൂ വകുപ്പില്‍ എന്‍ജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം : പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പാക്കുക എന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയൻ റവന്യൂ വകുപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017-ല്‍ സര്‍ക്കാര്‍ ഉത്തരവായി 5 വര്‍ഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പില്‍ നടപ്പാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

Advertisements

സംസ്ഥാന, ജില്ലാതലങ്ങളിൽ സ്ഥാപിത താൽപര്യപ്രകാരം സൗകര്യപ്രദമായ സ്ഥലംമാറ്റ വർക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവുകൾ നിർബാധം ഇറക്കുകയാണ്. ഇത് അർഹമായ സ്ഥലംമാറ്റം ലഭിക്കേണ്ട ജീവനക്കാരിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കളക്ട്രേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

കോട്ടയം താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രകടനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി അഭിവാദ്യം ചെയ്ത് സംസാരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തില്‍ ജില്ലാ പ്രസിഡന്റ്‍ കെ ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് എസ്, ഏരിയ സെക്രട്ടറി രാജി എസ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍ സംസാരിച്ചു. വി കെ വിപിനന്‍, സി ബി ഗീത, സരിത ദാസ്, കെ എസ് രാജേഷ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. മീനച്ചിൽ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാര്‍ സംസാരിച്ചു.

Hot Topics

Related Articles