തൃശൂർ: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിൻ്റെ പാർക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Advertisements
പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതിൻ്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫൊറൻസിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.