28കാരൻ കാറില്‍ തീപിടിച്ച്‌ മരിച്ച സംഭവം കൊലപാതകം തന്നെ; പിന്നിൽ ഉറ്റ സുഹൃത്തുക്കളെന്ന് പൊലീസ്

ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയില്‍ 28കാരൻ കാറില്‍ തീപിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടല്‍ ഉപയോഗിച്ചാണ് കൊലപാതകം. സംഭവത്തില്‍ സുഹൃത്തുക്കളായ വിശാല്‍ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ സഞ്ജയിന്റെ ആഭരണങ്ങള്‍ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയില്‍ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയില്‍ വനമേഖലയില്‍ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജിത്തുവും ചോദ്യം ചെയ്യലില്‍ പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ് പ്രതികളെ കാണാനെത്തി. തുടർന്ന് മൂവരും ബിയർ കഴിച്ചു. ഇതിനിടെ നായയെ കെട്ടുന്ന തുടല്‍ ഉപയോഗിച്ച്‌ വിശാലും ജീത്തും യാദവിനെ ശ്വാസം മുട്ടിച്ച്‌ ആഭരണങ്ങള്‍ കവർന്നു. തുടർന്ന് പ്രതികള്‍ മൃതദേഹം എസ്‌യുവിയുടെ പിൻസീറ്റില്‍ ഇട്ട് പെട്രോളൊഴിച്ച്‌ തീകൊളുത്തി. തീയിടുന്നതിനിടെ ജിതിന് നേരിയ പൊള്ളലേറ്റു. പ്രതിയില്‍ നിന്ന് പണവും രണ്ട് സ്വർണ മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും ഒരു സ്വർണ ചെയിനും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഡോഗ് കോളറും കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles