എന്തിനാണ് വാഷിംങ്ടൺ സുന്ദർ ടീമിൽ..! സുനിൽ ഗവാസ്‌കറിന്റെ മുന്നിൽ പൊട്ടിത്തെറിച്ച് സുന്ദരമായ കളി; ഏഴു വിക്കറ്റുമായി കളം നിറഞ്ഞ് സുന്ദറിന്റെ സ്പിൻ

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതമായി ടീമിൽ എത്തിയ വാഷിംങ് ടൺ സുന്ദറിന്റെ പേര് അന്തിമ ഇവലനിൽ കണ്ടപ്പോൾ മുഖം ചുളിച്ചവരിൽ ഒരാൾ സാക്ഷാൽ സുനിൽ ഗവാസ്‌കറായിരുന്നു. എന്തിനാണ് ഈ താരം ടീമിൽ എന്നായിരുന്നു സുനിലിന്റെ ചോദ്യം. എന്നാൽ, കളി 77 ഓവറിലേയ്ക്ക് എത്തിയപ്പോൾ സുനിലിന്റെ ആ ചോദ്യത്തിന് കിടിലം മറുപടി നൽകിയിരിക്കുകയാണ് വാഷിംങ്ടൺ സുന്ദർ..! ഏഴു വിക്കറ്റുകൾ പിഴുതെടുത്ത് ന്യൂസിലൻഡിനെ തകർത്തുകളയുന്നതിൽ സുന്ദറിന്റെ സ്പിന്നിന് വലിയ സ്വാധീനമുണ്ട്. 23.1 ഓവർ എറിഞ്ഞ വാഷിംങ്ടൺ സുന്ദർ, നാലു മെയ്ഡൻ അടക്കം ഏഴു വിക്കറ്റുകളാണ് പിഴുതെടുത്തത്. ഇതിൽ അഞ്ചും ക്ലീൻ ബൗൾഡുകളായിരുന്നു. വിക്കറ്റ് തെറുപ്പിച്ചു കളയുന്ന മാസ്മരിക സ്പിന്നാണ് ഇന്ത്യയുടെ യുവ സ്പിന്നർ പുറത്തെടുത്തത്. ടെസ്റ്റിലെ വാഷിംങ്ടണിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇത്.

Advertisements

196 ന് മൂന്ന് എന്ന ശക്തമായ നിലയിൽ നിന്ന കിവീസിനെ 252 ൽ ഒതുക്കി തകർത്തു തരിപ്പണമാക്കിയത് 32 ഓവറിനിടയിൽ വാഷിംങ്ടൺ പിഴുതെടുത്ത ഏഴു വിക്കറ്റുകളാണ്. കളി തുടങ്ങി ശക്തമായ നിലയിൽ മുന്നേറിയ കിവീസിനെ ആദ്യം ഞെട്ടിച്ചത് അശ്വിനായിരുന്നു. 32 ൽ ഓപ്പണർ ലാതത്തെ (15), വിക്കറ്റിനു മുന്നിൽ കുടുക്കിയ അശ്വിൻ, കളി കയ്യിലേയ്ക്ക് കൊണ്ടു വരുമെന്ന ഘട്ടത്തിൽ വിൽ യങ്ങിനെ (18) 76 ൽ വച്ചു വീഴ്ത്തി. രചിൻ രവീന്ദ്രയ്‌ക്കൊപ്പം ചേർന്ന് മികച്ച ഫോമിൽ ബാറ്റ് വീശിയ ഓപ്പണർ ഡെവൺ കോൺവേ (76) കൂടി വീഴ്ത്തി അശ്വിൻ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. കോൺവേ വീഴുമ്പോൾ ന്യൂസിലൻഡ് 138 റൺ എടുത്തിരുന്നു. നഷ്ടമായതാകട്ടെ മൂന്നു വിക്കറ്റുകളും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ആയുധങ്ങളെല്ലാം പരീക്ഷിച്ചെങ്കിലും രചിൻ രവീന്ദ്രയും ഡാരി മിച്ചലും ചേർന്നുള്ള കൂട്ടു കെട്ടി പൊളിക്കാനായില്ല. 43 ആം ഓവറിന്റെ രണ്ടാം പന്തിൽ ഒത്തു ചേർന്ന രണ്ടു പേരും ചേർന്ന് ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു നയിച്ചു. ഒടുവിൽ 59 ഓം ഓവറിന്റെ ആദ്യ പന്തിൽ വാഷിംങ്ടൺ സുന്ദർ തന്റെ ആദ്യ വിക്കറ്റ് പിഴുത് ന്യൂസിലൻഡിന്റെ കൂട്ടത്തകർച്ചയ്ക്ക് തുടക്കമിട്ടു. മികച്ച കളി പുറത്തെടുത്തിരുന്ന രചിൻ രവീന്ദ്രയെ (65) ക്ലീൻ ബൗൾ ചെയ്ത സുന്ദർ സുന്ദരമായി വിക്കറ്റ് വേട്ട തുടങ്ങി വച്ചു.

നാല് റൺ കൂടി സ്‌കോർ ബോർഡിൽ വന്നപ്പോഴേയ്ക്കും ടോം ബ്ലണ്ടൽ (3) ക്ലീൻ ബൗൾഡ്. മൂന്ന് റൺ കൂടി ബോർഡിൽ ന്യൂസിലൻഡ് കണ്ടെത്തുമ്പോഴേയ്ക്കും സുന്ദറിന്റെ പന്ത് ഡാരി മിച്ചലിന്റെ (18) പാഡിൽ ഇടിയ്ക്കുന്ന ശബ്ദം കേട്ട് ഇന്ത്യൻ ഗാലറി ആർത്തു വിളിച്ചു. അതെ 204 ൽ ന്യൂസിലൻഡിന്റെ ആറാം വിക്കറ്റും വീണു. ഏഴു റണ്ണിനിടെ സുന്ദർ കിവികളുടെ മൂന്നാം വിക്കറ്റും പിഴുതു. ഒരു വിധത്തിൽ തട്ടി മുട്ടി സ്‌കോർ 236 ൽ എത്തിച്ച ഗ്ലെൻ ഫിലിപ്പ്‌സ് ടിം മിച്ചൽ സാറ്റ്‌നർ കൂട്ടുകെട്ടിനെ സുന്ദർ പിരിച്ചത് അശ്വിന്റെ സഹായത്തോടെയാണ്. സുന്ദറിനെ ആക്രമിക്കാൻ ശ്രമിച്ച ഫിലിപ്‌സിന് പിഴച്ചു. 31 പന്തിൽ ഒൻപത് റൺ മാത്രം എടുത്ത ഫിലിപ്‌സ് അശ്വിന് ക്യാച്ച് നൽകി മടങ്ങി. ആറു റൺ കൂടി ചേർത്തപ്പോഴേയ്ക്കും ടിം സൗത്തി (5) യെ ക്ലീൻ ബൗൾഡ് ചെയ്തു സുന്ദർ. 252 ൽ അജാസ് പട്ടേലിനെയും (4), 259 ൽ മിച്ചൽ സാറ്റ്‌നറെയും (33) ക്ലീൻ ബൗൾഡ് ചെയ്ത സുന്ദർ ന്യുസിലൻഡിന്റെ ബാറ്റിംങ് നിരയെ ക്ലീൻ ചെയ്തു.

Hot Topics

Related Articles